24 April 2024 Wednesday

ജോലിക്കിടെ കാല് തെറ്റി ക്വാറിയിൽ വീണു; യുവാവിന് ദാരുണാന്ത്യം..

ckmnews

കാലുതെറ്റി ക്വാറിയില്‍ വീണ യുവാവ് മരിച്ചു. കോട്ടക്കല്‍ കാവതികളം സ്വദേശി തൈക്കാട്ട് സക്കീര്‍ (33) ആണ് മരിച്ചത്. മൈലാടിക്കുന്നില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കിടെ കാലുതെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

ഉടന്‍ തന്നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.