28 March 2024 Thursday

കോവിഡ് പശ്ചാതലത്തില്‍ മുസ്ലിംലീഗ് നരണിപ്പുഴ മേഖലയില്‍ അണുനശീകരണം നടത്തി

ckmnews

ചങ്ങരംകുളം:കോവിഡ് പശ്ചാതലത്തില്‍ മുസ്ലിംലീഗ് നരണിപ്പുഴ മേഖലയില്‍ അണുനശീകരണം നടത്തി.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ വ്യാപകമായി യൂത്ത് ലീഗ് മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ ക്യാമ്പയിന്റെ ഭാഗമായാണ്  നരണിപ്പുഴ ശാഖയിൽ പ്രവര്‍ത്തകര്‍ അണുനശീകരണം  നടത്തിയത്.നരണിപ്പുഴ കടവ് മുതൽ മടത്തിപ്പാടം വരെയുള്ള ജനസമ്പർക്ക സ്ഥലങ്ങളാണ് പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കിയത്