28 March 2024 Thursday

തെങ്ങിൻ മടൽകൊണ്ട് മുഖത്തടിച്ചു; കുന്നംകുളത്ത് നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം

ckmnews

കുന്നംകുളം:  കുന്നംകുളം തുവാനുരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. തെങ്ങിന്റെ മടൽ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദിനെതിരെ കേസെടുക്കാൻ പൊലീസിന് ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദേശം നൽകി.

കുട്ടിയെ ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. മർദനത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തത വരുന്നൊള്ളൂ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.