Ponnani
എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പർക്ക് സ്വീകരണം നൽകി
കോൺഗ്രസിൽ ചേർന്ന എഐടിയുസി സംസ്ഥാന കമ്മിറ്റി മെമ്പർക്ക് സ്വീകരണം നൽകി
പൊന്നാനി:ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന സിപിഐയുടെ ആനപ്പടി ബ്രാഞ്ച് സെക്രട്ടറിയും,എൽസി മെമ്പറും,മത്സ്യത്തൊഴിലാളി എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി മെമ്പറുമായിരുന്ന എസ് മുസ്തഫക്ക് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.യോഗത്തിൽ മുൻ എംപി, സി.ഹരിദാസിൻ്റെയും, വി സയ്ദ് മുഹമ്മദ് തങ്ങളുടെയും നേതൃത്വത്തിൽ മെമ്പർഷിപ്പ് നൽകി.എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. വി ചന്ദ്രവല്ലി,കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എൻ പി സേതുമാധവൻ, എം രാമനാഥൻ, കെ വി ബാവ, മുരളീധരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.