25 March 2023 Saturday

ആലപ്പുഴയിൽ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു  

ckmnews

ആലപ്പുഴ : ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് കടലിൽ വീണ് മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ടായിരുന്നു.