26 September 2022 Monday

വിദ്യാർഥികളുടെ സുരക്ഷക്കായി ബാരിക്കേഡ് സ്ഥാപിച്ചു

ckmnews

വിദ്യാർഥികളുടെ സുരക്ഷക്കായി ബാരിക്കേഡ് സ്ഥാപിച്ചു


എരമംഗലം:സിഎംഎം യുപി,യുഎംഎം എൽപി സ്കൂളിലെ വിദ്യാർഥികളുടെ സുരക്ഷക്കായി സ്കൂളിലെ മുൻവശത്തെ റോഡിൽ വാഹനങ്ങളുടെ വേഗത കുറക്കാൻ ബാരിക്കേഡ് സ്ഥാപിച്ചു. വാഹനങ്ങളുടെ അമിത വേഗത വിദ്യാർഥികൾക്ക് അപകട ഭീക്ഷണിയായ സാഹചര്യത്തിൽ സ്കൂൾ പിടി എ പെരുമ്പടപ്പ് പോലിസിന്റെ സഹകരണത്തോടെയാണ് ബാരിക്കേഡ് സ്ഥാപിച്ചത്.പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷീജ ടീച്ചർ. യു പി വിഭാഗം പി ടി എ പ്രസിഡന്റ് പ്രഗിലേഷ് ശോഭ, എൽ പി വിഭാഗം പി ടി എ പ്രസിഡന്റ് പി രാജറാം, പ്രധാന അധ്യാപകൻ ലിജോ ടി ജോബ്, ആനിഫ് മാഷ് , ജയ നാരയണൻ മാഷ്, മുജിബ് മാഷ്, ജലീൽ ,ഹനീഫ, ഷാഫി തവയിൽ എന്നിവർ സംബന്ധിച്ചു.എരമംഗലം സൗഹൃദ കൂട്ടായ്മയാണ് ബാരിക്കേഡ് സ്പോൺസർ ചെയ്തിരിക്കുന്നത്.വിദ്യാർഥികൾ സ്കൂളിലെത്തുന്ന രാവിലേയും വൈകിട്ടുമാണ് ബാരിക്കേഡുകൾ സ്ഥാപിക്കുക