25 April 2024 Thursday

നാലു ദിവസം കൂടി മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ckmnews

നാലു ദിവസം കൂടി മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ മുന്നറിയിപ്പ്


കോഴിക്കോട്: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്