25 April 2024 Thursday

മുഹറം അവധിക്ക് നാട്ടിലെത്തിയ ദർസ് വിദ്യാർഥി വയലിൽ മുങ്ങിമരിച്ചു..

ckmnews

തിരൂരങ്ങാടി മൂന്നിയൂർ - പാറക്കടവിൽ വിദ്യാർഥി വയലിൽ മുങ്ങിമരിച്ചു. മുന്നിയൂർ പാറക്കടവ് കല്ലുപറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം.


വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വയലിൽ ചെരുപ്പ് കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറ്റിപ്പുറത്ത് ദർസ് വിദ്യാർതഥിയാണ്. മുഹറം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാതാവ് : സുമയ്യ.