29 March 2024 Friday

കനത്ത കാറ്റും മഴയും ചങ്ങരംകുളം ചാലിശ്ശേരി മേഖലയില്‍ വൈദ്യുതി നിലച്ചു

ckmnews



ചങ്ങരംകുളം:കനത്ത കാറ്റും മഴയും പലയിടത്തും മരക്കമ്പുകളും വൈദ്യുതി ലൈനുകളും പൊട്ടി ചങ്ങരംകുളം ചാലിശ്ശേരി മേഖലയില്‍ പരക്കെ വൈദ്യുതി നിലച്ചു.നന്നമുക്ക് ആലംകോട് പഞ്ചായത്തുകളിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ലൈനിനു മുകളിൽ മരങ്ങൾ വീണതോടെയാണ് ഇന്നലെ രാത്രി മുതൽ വ്യാപകമായി വൈദ്യുതി  തകരാറിൽ ആയത്.വൈദ്യുതി മുടക്കം പതിവായത്തോട് വ്യാപാരികളും ദുരിതത്തിലായി.