25 April 2024 Thursday

പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി കർക്കിടക മാസാചരണം നടത്തി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ശ്രീ മുലയം പറമ്പത്തുകാവ് പൂരത്തിൻ്റെ പ്രധാന പങ്കാളികളായ പടിഞാറെമുക്ക് പൂരാഘോഷ കമ്മറ്റി  കർക്കിടക മാസചാരണo നടത്തി.ഞായറാഴ്ച പൂരാഘോഷ കമ്മിറ്റി ഓഫീസിൽ വെച്ച്  ഗണപതി ഹോമം, മൃതുഞ്ജനയ ഹോമം  എന്നിവയും   ഉച്ചക്ക് അന്നദാനവും  നടത്തി.വൈകീട്ട് ഭഗവത് സേവ എന്നീ പൂജകളും ഉണ്ടായി പൂജകൾക്ക് മുൻ ശബരിമല മേൽശാന്തി തെക്കിനേടത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.പരിപാടികൾക്ക് പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.