19 April 2024 Friday

വളർന്നു വരുന്ന പുത്തൻ താരോധയങ്ങൾക്ക് ഫുട്ബോൾ കിറ്റ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ്‌

ckmnews

വളർന്നു വരുന്ന പുത്തൻ താരോധയങ്ങൾക്ക് ഫുട്ബോൾ കിറ്റ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ്‌


ചങ്ങരംകുളം:വളർന്ന് വരുന്ന യുവ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ചിയ്യാനൂർ യൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്ന "അവർ വളരട്ടെ" ക്യാമ്പയിന് തുടക്കമായി.പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നിന്ന് 

എഫ് സി കേരളയുടെ ഐലീഗ് ടീമിൽ സെലക്ഷൻ നേടിയ ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ,ഷഹസാദ് എന്നീ സഹോദരങ്ങൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു.ഇഖ്‌ബാൽ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ ഞാറക്കുന്ന്

സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കറ്റ് എ.എം രോഹിത് കുട്ടികൾക്ക് കിറ്റുകൾ കൈമാറി.ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്‌ മെമ്പർ ശശി പുക്കേപുറത്ത്,മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അംഗം  ജലീൽ വടക്കൻ,നജ്മുദ്ധീൻ ഞാറക്കുന്ന്,ഷിനാസ് കെ. വി,ശരീഫ് ഇ.വി, നിസാർ കെ.വി എന്നിവർ പങ്കെടുത്ത ചടങ്ങിൽ 

ഷെജീബ് റൺവേ എക്സ്പ്രസ്സ്‌ നന്ദി പറഞ്ഞു.