25 April 2024 Thursday

കോക്കൂർ ഹൈസ്കൂൾ 81-82 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ നാല് പതിറ്റാണ്ടുകൾക്ക് ശേഷം കലാലയമുറ്റത്ത് ഒത്ത് ചേർന്നു

ckmnews

കോക്കൂർ ഹൈസ്കൂൾ 81-82 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ നാല് പതിറ്റാണ്ടുകൾക്ക് ശേഷം കലാലയമുറ്റത്ത് ഒത്ത് ചേർന്നു


ചങ്ങരംകുളം:നാല് പതിറ്റാണ്ട് കഴിഞ്ഞും മായാത്ത സൗഹൃദങ്ങൾ പങ്ക് വച്ച് കോക്കൂർ ഹൈസ്കൂൾ 81-82 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ കലാലയമുറ്റത്ത് ഒത്ത് ചേർന്നു.ഓട്ടോഗ്രാഫ് ,സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ പതിറ്റാണ്ടുകൾക്കിപ്പുറം പഴയ കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമകൾ അവർ ഒരിക്കൽ കൂടി പങ്ക് വച്ചു.കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന സംഗമം  ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സിവി ഹുസൈൻ അധ്യക്ഷനായിരുന്നു.കെവി മുഹമ്മദ്,സിഎസ് മോഹൻ ദാസ്.എംഎം വീരാൻ കോയ , പി.കെ വിജയൻ ,പിപി രാജൻ,പിടിഎ പ്രസിഡണ്ട് പിപി സക്കീർ , പിഎ മൂസ, പി.ഐ മുഹമ്മദുകുട്ടി, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഗുരുവന്ദനം. സൗഹൃദ സദസ്സ്, ഗസൽ,തുടങ്ങിയ വിവിധ പരിപാടികളും സംഗമത്തിൽ അരങ്ങേറി.എംകെ നസീർ സ്വാഗതം പറഞ്ഞ ചടങ്ങിന്, ഹമീദ് കെവി നന്ദിയും പറഞ്ഞു.