20 April 2024 Saturday

പൊന്നാനി യുവകലാ സാഹിതിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി.

ckmnews

പൊന്നാനി യുവകലാ സാഹിതിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി.


പൊന്നാനി:യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി.സി.പി.ഐ.പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ചാണ്

അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പക അരങ്ങേറിയത്.സാംസ്കാരിക സമ്മേളനം സചീന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ എം. സതീശൻ , താഹിർ ഇസ്മയിൽ , പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ് , റഫീഖ് പട്ടേരി, എ.കെ. ജബാർ , ഫസലു റഹ്മാൻ , ആലംകോട് ഗിരീഷ്, മുകിൽ വർണ്ണൻ , സരോജിനി കല്ലൂർപ്പുള്ളി , ഉമ്മർ കരിപ്പായിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. വിക്രമൻ നമ്പൂതിരി നന്ദി അറിയിച്ചു.