19 April 2024 Friday

ആലങ്കോട് പഞ്ചായത്ത്:തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്തില്ല.

ckmnews

ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് പരിധിയിലെ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്യാത്തതിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ  വിവിധയിടചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.മാസങ്ങളായി തെരുവ് വിളക്കുകൾ കത്തുന്നില്ല.ചങ്ങരംകുളം ടൗണും സമീപ പ്രദേശങ്ങളും ഇരുട്ടിലാണ്. സമയ ബന്ധിതമായി തെരുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ പോലും യുഡിഎഫ് ഭരണ സമിതിക്കാവുന്നില്ല. ഭരണ സമിതിയുടെ മെല്ലെപ്പോക്ക് സമീപനത്തിനെതിരെ വരും ദിവസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ നടത്തനാണ് സിപിഐ എം തീരുമാനം.