27 March 2023 Monday

ബാണാസുരസാ​ഗർ ഡാം തുറന്നു

ckmnews

വയനാട് : ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്.  ജലനിരപ്പ് 2539 അടിയായിരുന്നു.


ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ആണ് ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റ‍ർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്


ഡാമിന്റെ ഷട്ടർ തുറക്കും മുമ്പ് റവന്യുമന്ത്രി കെ രാജനും ജില്ലാ കലക്ടറും അടക്കമുള്ളവർ ഡാമിലെത്തി സ്ഥിതി​ഗതികൾ വിലയിരിത്തിയിരുന്നു. കോട്ടാത്തറ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉളളതിനാൽ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂർണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീൻ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.