25 April 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു


കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് 


ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ ഓടിട്ട വീട് പൂർണ്ണമായും തകർന്നു വീണു.കിഴക്കെ ചിയ്യാനൂർ താമസിക്കുന്ന കൈപ്രവളപ്പിൽ താമിയുടെ ഓടിട്ട വീട് ആണ് പൂർണ്ണമായും തകർന്ന് വീണത്.ഞായറാഴ്ച ഉച്ചയോടെ വീട്ടുകാർ പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് താഴേക്ക് പതിച്ചത്.താമിയുടെ ഭാര്യയും മകളും പേരക്കുട്ടികളും പുറത്തായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.