28 March 2024 Thursday

കാഞ്ഞിയൂർ കിഴക്കൂട്ടുവളപ്പിൽ കൂട്ടായ്മ അനുമോദന സദസ്സിൽ അബ്ദുൽ റഷീദിനെ ആദരിച്ചു

ckmnews

കാഞ്ഞിയൂർ കിഴക്കൂട്ടുവളപ്പിൽ കൂട്ടായ്മ അനുമോദന സദസ്സിൽ അബ്ദുൽ റഷീദിനെ ആദരിച്ചു


ചങ്ങരംകുളം:ശിക്ഷാ പരിഷത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ (വിഷയം: Influence of motivation on people's achievement and progress) ഡോക്റ്ററേറ്റ് ലഭിച്ച അബ്ദുൾ റഷീദ് കെവിയെ കിഴക്കൂട്ടു വളപ്പിൽ കൂട്ടായ്മ കാഞ്ഞിയൂർ ആദരിച്ചു.കാഞ്ഞിയൂരിൽ നടന്ന കിഴക്കൂട്ടുവളപ്പിൽ കൂട്ടായ്മയുടെ അനുമോദന സദസ്സിൽ മുതിർന്ന കാരണവർമാരായ ഇബ്രാഹിം ,അബൂബക്കർ ,അബ്ദുള്ളകുട്ടി ,ഇസ്മായിൽ ,ആലിക്കുട്ടി എന്നിവരെയും ആദരിച്ചു.2022 2025 കാലയളവിലേക്ക് പ്രസിഡന്റ് ഷെരീഫ് തെങ്ങിൽ,സെക്രട്ടറി സലിം മൂക്കുതല ,ട്രെഷറർ നാസർ കാഞ്ഞിയൂർ എന്നിവരെയും വനിതാ വിങ്ങ് കൺവീനർമാരായി ബുഷ്‌റ ലത്തീഫ് ,റംല ബഷീർ എന്നിവരെയും തിരഞ്ഞെടുത്തു .ചടങ്ങിൽ നൂറോളം കുടുംബാംഗങ്ങളും പങ്കെടുത്തു