23 April 2024 Tuesday

പാലപ്പെട്ടി ഹയർസെക്കൻഡറി സ്കൂൾ മലപ്പുറത്തുനിന്ന് ഉദ്യോഗ സംഘം സന്ദർശിച്ചു

ckmnews



പൊന്നാനി:ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലപ്പെട്ടി ഹയർസെക്കൻഡറി സ്കൂളിന്റെ  ചുറ്റുമതിലും,ഗേറ്റും,ബിൽഡിങ്ങും പൊളിച്ചു  മാറ്റിയതുമായി ബന്ധപ്പെട്ട്  ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ  നേതൃത്വത്തിൽ ഉദ്ധ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തി.മലപ്പുറത്തുനിന്ന് എക്സിക്യൂട്ടീവ് എൻഞ്ചിനീയർ സുൽഫീക്കർ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ , അസിസ്റ്റന്റ് എൻഞ്ചിനീയർ ബിന്ദുറാണി സ്കൂൾ മേധാവികൾ  പി ടി എ തുടങ്ങിയവർ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം ചെയ്തു.സ്കൂളിന്റെ  സുരക്ഷയുമായി ബന്ധപ്പെട്ട്  സുരക്ഷ മതിൽ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ എറ്റിമേറ്റ് എടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിവിഷൻ മെമ്പർ നിർദ്ദേശം നൽകി