20 April 2024 Saturday

എടപ്പാൾ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു

ckmnews

എടപ്പാൾ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു


എടപ്പാൾ ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു.പ്രശസ്ത സാൻ്റ് ആർട്ടിസ്റ്റും ചിത്രകാരനും സിനിമാ കലാസംവിധായകനുമായ ഉദയൻ എടപ്പാൾ ഉദ്ഘാടനം ചെയ്തു.തുടർന്ന്  കുട്ടികളുടേയും വിദ്യാരംഗം കൺവീനർമാരുടേയും ഗസൽ ഗാനങ്ങൾ അരങ്ങേറി. ചിത്രകാരൻ ടി.കെ മുരളിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രകലാശില്പശാല നടത്തി.ഉപജില്ലാ കൺവീനർ സുബീന സ്വാഗതം പറഞ്ഞു.എച്ച്.എം.ഫോറം സെക്രട്ടറി സി.എസ്.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.സാവിത്രി ടീച്ചർ നന്ദി പറഞ്ഞു.