20 April 2024 Saturday

വിദ്യാഭ്യാസ പുരസ്കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

ckmnews

വിദ്യാഭ്യാസ പുരസ്കാര വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം:പള്ളിക്കര തെക്കുമുറി പ്രവാസി കൂട്ടായ്മ   പ്രവാസദളം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ളസ്ടു,മദ്രസ പൊതു പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദിശാബോധം നൽകുന്നതിനുള്ള കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.തെക്കുമുറി സിറാജുൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസദളം മെമ്പർ ഷൗക്കത്തലി കെഎം സ്വാഗതം പറഞ്ഞു.പ്രവാസദളം എക്സിക്യുട്ടീവ് മെമ്പർ അസീസ് സിപി ആധ്യക്ഷത വഹിച്ചു.സാംസ്കാരിക പ്രവർത്തകൻ ഡോക്ടർ മോഹന കൃഷ്ണൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും വിദ്യാഭ്യാസം നേടുന്നതിന് ഇലക്ട്രോണിക് മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.മുൻ ബ്ലോക്ക് മെമ്പർ ഇ വി അബ്ദുട്ടി ബദർ പള്ളി& സിറാജുൽ ഹുദാ മദ്രസ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദ് ഫാറൂഖി എന്നിവർ സദസ്സിന് ആശംസകൾ അർപ്പിച്ചു.തുടർന്ന് വിദ്യാഭ്യാസ പ്രവർത്തകനും സൈക്കോളജിസ്റ്റുമായ യഹിയ ആമയം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ദിശാബോധം നൽകുന്ന ക്ലാസ്സിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം  നന്നംമുക്ക് പഞ്ചായത്ത് മെമ്പർമാരായ  സാദിക്ക് എൻ കെ, റഈസ അനീഷ്,മഹല്ല് ഹത്തീബ്  അഹ്മദ് ഷാ ദാരിമി മഹല്ല് പ്രസിഡണ്ട് കെ വി ദാവൂദ് സെക്രട്ടറി ഇർഷാദ് കെ വി പ്രവാസദളം എക്സി മെമ്പർമാരായ റഷീദ് എ,ബഷീർ കെ വി  എന്നിവർ നിർവഹിച്ചു.പ്രവാസദളം മെമ്പർ എൻ കെ ഷാഫി നന്ദി പറഞ്ഞു.പള്ളിക്കര തെക്കുമുറി മഹല്ല് പ്രവാസി കൂട്ടായ്മ പ്രവാസദളം, കെ വി അബ്ദുൽ ഹമീദ് പ്രസിഡണ്ടും കെ എം യാഹുദ്ദീൻ സെക്രട്ടറിയും കെ കെ റംഷാദ് ട്രഷററും ആയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ വിദ്യാഭ്യാസ  സാംസ്കാരിക പരിപാടികളിൽ സജീവമാണ്