25 April 2024 Thursday

ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു

ckmnews

ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു


ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപകനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. മൂക്കുതല സ്കൂളിലെ 2001 - 02 വർഷത്തെ എസ് എസ് എൽ സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്നേഹോപഹാരവും പൊന്നാടയും നൽകി ആദരിച്ചത്. ആഗസ്ത് 14ന് നടക്കുന്ന 2001 - 02 വിദ്യാർഥികളുടെ ഓർമ്മയിലെ കലാലയം എന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായിട്ടാണ് ആദരവ് നൽകിയത്. ചെയർമാൻ എം ഫസലുദ്ധീൻ, ഇ എച്ച് സുമൈറ എന്നിവർ ചിത്രൻ നമ്പൂതിരിപ്പാടിന് സ്നേഹാദരവ് കൈമാറി.

 എൻ വൈ നൗഫൽ, എ വി ഫൈസൽ, കെ എസ് സുജിത്ത്, ഒ എ അമീർ, കെ എം മുഹമ്മദ് റാഫി, സുധീർ പള്ളിക്കര, സുഭാഷ് എറവക്കാട്, റിയാസ്, മുനവർ എന്നിവർ പങ്കെടുത്തു.