16 April 2024 Tuesday

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് ആരംഭിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

ckmnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് ആരംഭിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി


എരമംഗലം:മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത്  2010-2015 ഭരണസമിതിയുടെ കാലഘട്ടത്തിൽ തുടക്കം കുറിച്ച് വർക്ക് പൂർത്തീകരിക്കാതെ നിശ്ചലമായിരുന്ന ഗ്യാസ് ക്രിമിറ്റോറിയം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ  ശക്തമായ ഇടപെടൽ മൂലം മുഴുവൻ വർക്കും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങി.മാറഞ്ചേരി പഞ്ചായത്തിലേയും സമീപപ്രദേശത്തേയും നിവാസികൾ കിലോമീറ്ററുകൾ അകലെ പൊന്നാനി ഈശ്വരമംഗലത്തേക്കാണ് മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത്

പണി പൂർത്തീകരിക്കാൻ വൈകിയതിനാൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന സ്മശാനം മാറഞ്ചേരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു.പ്രസ്തുത സ്മശാനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ മലപ്പുറത്തു നിന്ന് എത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുൽഫീക്കർ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജയകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഷിധി തുടങ്ങിയവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി .പ്രതികൂല കാലാവസ്ഥ കാരണമാണ് ഉദ്ഘാടനം വൈകുന്നതെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു