Pathanamthitta
ബ്യൂട്ടി പാർലറിന് തീപിടിച്ചു

പത്തനംതിട്ട തിരുവല്ലയിൽ കെട്ടിടത്തിന് തീപിടിച്ചു. തിരുവല്ല നഗരത്തിലുള്ള ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്. രാവിലെ 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വരുന്നത് കണ്ട് പ്രദേശവാസികളൾ പൊലീസിൽ വിവരമറിയിക്കുയായിരുന്നു.പൊലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടർന്നിരുന്നു. കെട്ടിടത്തിന്റെ ഷട്ടർ പൊളിച്ചാണ് ഇവർ അകത്തേക്ക് കയറിയത്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുക നിറഞ്ഞ അന്തരീക്ഷത്തിൽ വളരെ ശ്രമകരമായാണ് അഗ്നിശമനസേന തീ നിയന്ത്രവിധേയമാക്കിയത്.