19 April 2024 Friday

സൈബർ ലോകത്തെ സുരക്ഷിത ജീവിതം:രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ckmnews

സൈബർ ലോകത്തെ സുരക്ഷിത ജീവിതം:രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി


ചങ്ങരംകുളം:കോക്കൂർ എ.എം.എൽ. പി സ്കൂളിൽ അമ്മ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായി സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് സലിം.വി. വി അധ്യക്ഷത വഹിച്ചു.സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ കോക്കൂർ ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദേവദർശ്, മുഹമ്മദ് ഇർഷാദ്,അരുൺ,ഹാരിസ്,സന്ധ്യ ടീച്ചർ സുബി ടീച്ചർ എന്നിവർ ക്ലാസ്സെടുത്തു.സ്കൂൾ വെൽഫയർ കമ്മറ്റി അംഗങ്ങളായ സുന്ദരൻ. കെ,നാസർ.എം.എം,ഷെരീഫ്.കെ,പ്രധാനധ്യാപിക. സി.ബേബി ചാക്കോ, എസ് ആർ.ജി  കൺവീനർ ഷീജ. പി, പ്രശാന്തി. വി.വി, ഫൗസിയ. കെ. എച്ച് എന്നിവർ സംസാരിച്ചു.