29 March 2024 Friday

സംസ്ഥാന പാതയിൽ പന്താവൂരിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ച് മാറ്റി

ckmnews

സംസ്ഥാന പാതയിൽ പന്താവൂരിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിച്ച് മാറ്റി


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് പന്താവൂരിൽ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി നിന്ന മരം അധികൃതർ മുറിച്ച് മാറ്റി.ഏതാനും ദിവസം  മുൻപ് മരത്തിൻറെ കൊമ്പൊടിഞ്ഞ് വാഹനത്തിന്റെ മുകളിലെ  വീണിരുന്നു.ജനങ്ങൾക്ക് ഭീഷണിയായി സംസ്ഥാന പാതയോരത്ത് നിൽകുന്ന മരത്തിന് സമീപത്ത് കൂടി  അടുത്തുള്ള വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളും വഴി കടന്ന് പോകുന്നുണ്ട്.പരാതികൾ ഉയർന്നതോടെ വെള്ളിയാഴ്ച രാവിലയൊടെ അധികൃതരുടെ മേൽനോട്ടത്തിൽ മരം മുറിച്ചുമാറ്റുകയായിരുന്നു.സംസ്ഥാന പാതയോരത്ത് ഇത്തരത്തിൽ ഇനിയും ഭീഷണിയായി മരങ്ങൾ നിലവിലുണ്ടെന്നും അധികൃതർ ഇടപെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം