12 August 2022 Friday

അനുശോചന യോഗം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം : ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും മുൻ ജില്ലാ യു.ഡി.എഫ് ചെയർമാനുമായയു. അബൂബക്കറിന്റെ നിര്യാണത്തിൽ സൈബർ കോൺഗ്രസ് ചങ്ങരംകുളം അനുശോചന യോഗം സംഘടിപ്പിച്ചു.അനുശോചന യോഗം ഡി സി സി  ജനറൽ സെക്രട്ടറി അഡ്വ: സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.അനസ് മാന്തടം അധ്യക്ഷത വഹിച്ചു.ഹുറൈർ കൊടക്കാട്ട്, രഞ്ജിത്ത് അടാട്ട്,മുജീബ് പുവ്വത്ത്, അനീഷ് മുക്കൂതല, ഷറഫുദ്ധീൻ ആലംകോട്, സഫർ നെച്ചിക്കൽ, ഫിറോസ് മൂച്ചിക്കൽ , ഫൈസൽ സ്നേഹാ നഗർ, സലീം ചങ്ങരംകുളം, ഇർഷാദ് പള്ളിക്കര , മൻസൂർ മാട്ടംഎന്നിവർ പങ്കെടുത്ത് സംസാരിച്ചു