29 March 2024 Friday

മഴ മൂലം മാറ്റി വെച്ച ദിശ 2022 ആഗസ്റ്റ് 8 ന് വളയംകുളം കെ.വി.എം ഓഡിറ്റോറിയത്തിൽ നടക്കും

ckmnews

മഴ മൂലം മാറ്റി വെച്ച ദിശ 2022 ആഗസ്റ്റ് 8 ന് വളയംകുളം കെ.വി.എം ഓഡിറ്റോറിയത്തിൽ നടക്കും


ചങ്ങരംകുളം:ശക്തമായ മഴ കാരണം മാറ്റിവെച്ച ദിശ എന്ന  പരിപാടി ആഗസ്റ്റ് 8 ന് വളയംകുളം കെ.വി.എം ഓഡിറ്റോറിയത്തിൽ നടക്കും.കേരളത്തിലെ മികച്ച ഐപിഎസ് ഓഫീസർ ആയിരുന്ന ഋഷിരാജ് സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.പൊന്നാനി എംഎൽഎ ,പി.നന്ദകുമാർ  ഉദ്ഘാടനം ചെയ്യും.പരിപാടിയിൽ ചിലവ് കുറഞ്ഞ വിദേശ പഠന സാധ്യതകളെ കുറിച്ചും, പ്ലസ്ടുവിന് ശേഷം പഠിക്കാവുന്ന വിവിധ കോഴ്സുകളെ കുറിച്ചും വിദഗ്ദ്ധർ ക്ലാസുകൾ എടുക്കും.