25 April 2024 Thursday

മണ്ണാർക്കാട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, പരിക്കേറ്റ രണ്ടുപേർ ആശുപത്രിയില്‍

ckmnews



പാലക്കാട്: എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് രണ്ട് പേര്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയിലാണ് സംഭവം. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കാറിലുണ്ടായിരുന്ന ഹന്ന (18) പരിക്കുകളോടെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ സയിദ് (64) പരിക്കുകളോടെ ആശുപത്രിയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 കഴിഞ്ഞായിരുന്നു അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ട ഷുഹൈബിനേയും സുറുമിയേയും അശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.