20 April 2024 Saturday

റോയൽ ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന എമർജൻസി വർക്ക് ഷോപ്പ് ആഗസ്റ്റ് 6,7 തിയ്യതികളിൽ നടക്കും

ckmnews

റോയൽ ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന എമർജൻസി വർക്ക് ഷോപ്പ്  ആഗസ്റ്റ് 6,7 തിയ്യതികളിൽ നടക്കും


ചങ്ങരംകുളം:ഈ മെഡ് @ റോയൽ എന്നപേരിൽ റോയൽ ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ 2 ദിവസം നീണ്ടുനിൽക്കുന്ന എമർജൻസി വർക്ക് ഷോപ്പ് സംഘടിപ്പിക്കുമെന്ന് ഹോസ്പിറ്റൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ആഗസ്റ്റ് 6,7 ദിവസങ്ങളിലായി പന്താവൂർ വിവികെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എമർജൻസി മെഡിക്കൽ വർക്ഷോപ്പ് ഡോക്ടർ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.പരിപാടിയിൽ ഡോക്ടർ ഫാബിത്ത് മൊയ്തീൻ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ)ഡോക്ടർ ദീപക് ബാലസുബ്രഹ്മണ്യം, (അമൃത ഇൻസ്റ്റിറ്റ്യൂട്ട്) ഡോക്ടർ ജെറി പോൾ (അമൃത ഇൻസ്റ്റിറ്റ്യൂട്ട്) തുടങ്ങിയവർ  ക്ലാസെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.സാബിർ പാളിക്കാട്ടിൽ,പ്രൊഫസർ ബിനിരാജ്,ഡോക്ടർ അജ്മൽ മുഹമ്മദ്,ഡോക്ടർ ശ്വേത,ഡോക്ടർ അഭിഷേക് എസ് നായർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു