12 August 2022 Friday

സോപാനം വാദ്യോത്സവം:സ്വാഗതസംഘം രൂപീകരിച്ചു

ckmnews

സോപാനം വാദ്യോത്സവം:സ്വാഗതസംഘം രൂപീകരിച്ചു


എടപ്പാൾ: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ മിനി പമ്പയിൽ നടക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം കേരള സംഗീത നാടക അക്കാദമി പ്രസിഡന്റ് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.കെ.ടി.ജലീൽ എം.എൽ.എ.അധ്യക്ഷനായി. ഓണത്തോടനുബന്ധിച്ച് നടക്കുന്ന ടൂറിസം വാരാഘോഷത്തിൽ വാദ്യകലകൾക്ക് സ്ഥിരമായ സ്ഥാനവും അവസരവും നൽകാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജലീൽ പറഞ്ഞു.ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അസ്‌ലം തിരുത്തി,സി.പി.നസീറ,വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ്, സന്തോഷ് ആലങ്കോട്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, പ്രകാശൻ കാലടി, അടാട്ട് വാസുദേവൻ, ബഷീർ തുറയാറ്റിൽ,കെ.പി.രവീന്ദ്രൻ,സനൽകുമാർ കൊട്ടാരത്തിൽ,അഡ്വ.കെ.ടി.അജയൻ എന്നിവർ പ്രസംഗിച്ചു.സെപ്റ്റംബർ മാസത്തിൽ ഓണത്തോടനുബന്ധിച്ച് തിമില തായമ്പക, ചീനി മുട്ട്, പുള്ളുവൻപാട്ട്,കഥകളിപ്പദകച്ചേരി,ഇടയ്ക്ക വിസ്മയം,കുറുങ്കുഴൽ കച്ചേരി തുടങ്ങി വൈവിധ്യമാർന്ന കലകളും വിവിധ സെമിനാറുകളുമാണ് മൂന്നു ദിവസമായി നടക്കുന്ന വാദ്യോത്സവത്തിൽ നടക്കുക.സ്വാഗതസംഘം ഭാരവാഹികൾ: മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ(ചെയർ), ടി.വി.ശിവദാസ്(ജന.കൺ) സന്തോഷ് ആലങ്കോട്(ചീഫ് കോ-ഓർഡിനേറ്റർ.)