12 August 2022 Friday

ഡിസിസി മുൻ അധ്യക്ഷന്മാരുടെ നിര്യാണത്തിൽ ഇൻകാസ് അനുസ്മരണം നടത്തി

ckmnews

ഡിസിസി മുൻ അധ്യക്ഷന്മാരുടെ നിര്യാണത്തിൽ ഇൻകാസ് അനുസ്മരണം നടത്തി

                   

പൊന്നാനി:ദീർഘകാലം ജില്ലയിൽ ത്രിവർണ്ണ ശോഭ വിതറിയ പ്രിയ നേതാക്കളുടെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തേക്ക് കടന്ന് വന്ന വിഎം കൊളക്കാട് ഏറെക്കാലം ഡിസിസി പ്രസിഡന്റ്‌ ആയിരുന്നു.മികച്ച വാഗ്മിയും നാടക നടനും ഗ്രന്ഥശാല പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഉറച്ച മതേതര കാഴ്പ്പാടും ലളിതമായ ജീവിത ശൈലിയും നിർഭയമായ നിലപാടുകളും  സവിശേഷതയായിരുന്നെന്നും യോഗം വിലയിരുത്തി.ഖത്തർ ഐസിസി മുംബൈ ഹാളിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ്‌ സിദ്ദിഖ് ചെറുവല്ലൂർ അധ്യക്ഷത  വഹിച്ചു.ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹൈദർ  ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി.വിടപറഞ്ഞ യു അബൂബക്കർ ജീവിതത്തിന്റെ മുക്കാൽ ഭാഗവും രാഷ്ട്രീയ,സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലും,പ്രാസംഗികനായും പൊതുരംഗത്തും സജീവമായിരുന്നു.ഡിസിസി പ്രസിഡന്റ്‌, ജില്ലാ യുഡിഫ് ചെയർമാൻ, കെപിസിസി മെമ്പർ ജില്ലാ ബാങ്ക് വൈസ്-ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.                                        കാളിയത്തേൽ അബുബക്കർ എന്ന 

നാമം മണ്ഡലത്തിലെ ഓരോ കോൺഗ്രസ്സുകാരുടെയും മനസ്സിൽ എന്നും മായാതെ നിൽക്കുമെന്നും നേതാക്കൾ പറഞ്ഞു.യോഗത്തിൽ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ എവി സ്വാഗതം പറഞ്ഞു.ഐസിസി മുൻ പ്രസിഡന്റ്‌ എപി മണികണ്ഠൻ,ഷാജി അയിരൂർ,ആഷിഖ് തിരൂർ,  ഷറഫു നന്നംമുക്ക് സുബൈർ കട്ടുപ്പാറ,അമീർ കോട്ടപ്പുറത്ത്  തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി ഷംസീർ കാളാച്ചാൽ നന്ദി പറഞ്ഞു.