20 April 2024 Saturday

ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു, രണ്ടാമനായി തിരച്ചിൽ

ckmnews

ചാവക്കാട്: ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്. വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിത്തത്. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും ഇത് ഒഴുക്കിൽപെട്ട് കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവയിൽ ഒരു മൃതദേഹം കരക്കടിഞ്ഞത്.


ചേറ്റുവ തീരത്ത് ശക്തമായ തിരമാലയിൽ പെട്ടാണ് ബോട്ട് മറിഞ്ഞത്.  ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. ഇന്നലെ പകൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് സംഘം ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പക്ഷെ വീണ്ടും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. മൃതദേഹങ്ങൾ എടുക്കാൻ ഇവിടേക്ക് ബോട്ടിലെത്തിയവർക്ക് ലക്ഷ്യത്തിൽ എത്താനായില്ല. ഇതോടെ കോസ്റ്റ് ഗാർഡ് സംഘം വീണ്ടും തിരച്ചിൽ തുടങ്ങി. വൈകുന്നേരം വെളിച്ചക്കുറവും മഴയും മൂലം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.