28 March 2024 Thursday

യാത്രയപ്പും ഉപഹാര സമർപ്പണപ്പണവും പ്രസിഡന്റ് നടത്തി

ckmnews

യാത്രയപ്പും ഉപഹാര സമർപ്പണപ്പണവും പ്രസിഡന്റ് നടത്തി


എടപ്പാൾ:വട്ടംകുളം പഞ്ചായത്ത് ആയുഷ് പി എച്ച് സി നടുവട്ടം ആയുർവേദ ഡിസ്പെന്സറിയിൽ വെച്ച് മാനേജ്മെന്റ് കമ്മിറ്റി യോഗവും, നിലവിലെ ഫർമസിസ്റ്റ് പിഎസ് സി ജോലി കിട്ടി പോവുന്ന രമ്യക്ക് യാത്രയപ്പും ഉപഹാര സമർപ്പണപ്പണവും പ്രസിഡന്റ് നടത്തി.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജീബ്  അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്  ഉത്ഘാടനം നിർവ്വഹിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ അജ്ജന.പി

ആശംസകൾ അറിയിച്ചു.പത്താം വാർഡ് മെമ്പർ, ഫസീല സാമൂഹിക രാഷ്ട്രീയ പ്രവർത്തകരായ നാസർ കോലക്കാട്ട് .ടി .സി .ഇബ്രാഹിം, കോഹിനൂർ മുഹമ്മദ്, പ്രഭാകരൻ നടുവട്ടം എന്നിവർ സന്നിഹിത രായിരുന്നു. ജാസില കെ.വി. നന്ദി പറഞ്ഞു