23 April 2024 Tuesday

ആംബുലൻസ്‌ ഫണ്ട്:ഷാർജ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫണ്ട് കൈമാറി

ckmnews

ആംബുലൻസ്‌ ഫണ്ട്:ഷാർജ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫണ്ട് കൈമാറി


ചങരംകുളം :ഷാർജ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ചങ്ങരംകുളം സിഎച്ച് സെന്റർ ആംബുലൻസ് ഫണ്ട് സമാഹരണത്തിലേക്ക് 10000 രൂപ കൈമാറി.മുസ്‌ലിം ലീഗ്,മുസ്ലീം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സാനിധ്യത്തിൽ ചങരംകുളം ലീഗ് ഹൗസിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ കെഎംസിസി ഭാരവാഹികളായ ഷാംഹാദ് പാലപ്പെട്ടി ,ഹംസു പാലപ്പെട്ടി ,റഫീഖ് കിഴിക്കര തുടങ്ങിയവരിൽ നിന്നും  മുസ്‌ലിം ലീഗ് സംസ്ഥാന സെക്രെട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി തുക ഏറ്റു വാങ്ങി