25 April 2024 Thursday

അജയ് പള്ളിക്കരയുടെ ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ നേടുന്നു

ckmnews



ചങ്ങരംകുളം:അജയ് പള്ളിക്കരയുടെ വിഷം ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ നേടുന്നു.കൊറോണ കാലത്ത് ഒരുപാട് പ്രണയങ്ങൾ പൂക്കുകയും അവ വീട്ടിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു.പിന്നീട് അവരുടെ അവസ്ഥകൾ എന്താണെന്നും എങ്ങനെയാണെന്നും ആരും അന്വേഷിക്കുന്നില്ല ആർക്കും അറിയുകയും വേണ്ട.മാതാപിതാക്കളുടെ സമ്മതമില്ലാതെ നടക്കുന്ന ഇത്തരം പ്രണയ വിവാഹങ്ങളെയും പിന്നീട് ഇവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളെയും ആസ്പദമാക്കി നർമത്തിൽ ചാലിച്ച് തയ്യാറാക്കിയ ഷോർട്ട് ഫിലിമിന്റെ കഥയും സംവിധാനവും കേമറയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത് അജയ് പള്ളിക്കര തന്നെയാണ്.ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിട്ടത് വിഗ്നേഷ് രാമന്‍കുട്ടിയാണ്.സമകാലിക പ്രസ്കതി ഏറെ ഉള്ള ഷോർട്ട് ഫിലിം അജയ് പള്ളിക്കരയുടെ തന്നെ യൂറ്റൂബ് ചാനലിൽ ആണ് പുറത്തിക്കിയിരിക്കുന്നത്.