25 April 2024 Thursday

മൊബൈൽ ഫോൺ പ്രണയം 16 കാരിയെ പീഢീപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പിടിയിലായത് എടപ്പാൾ നടുവട്ടം സ്വദേശി

ckmnews

മൊബൈൽ ഫോൺ പ്രണയം 16 കാരിയെ പീഢീപ്പിച്ച യുവാവ്  പോക്സോ കേസിൽ അറസ്റ്റിൽ. 


പിടിയിലായത് എടപ്പാൾ നടുവട്ടം സ്വദേശി


ചങ്ങരംകുളം:മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ളാസ് വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം സ്വദേശിയായ യുവാവിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന  30 വയസുകാരനായ മാടമ്പി വളപ്പിൽ അമീർ അലിയെയാണ് അറസ്റ്റിലായത്.കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി 

മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച് സ്കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്.പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ആയിരുന്നു.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്ഐ   രാജേന്ദ്രൻ,എസ് സി പി ഒ ഷിജു,സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു