25 April 2024 Thursday

പോഷകബാല്യം പദ്ധതിയുടെ വട്ടംകുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ckmnews

പോഷകബാല്യം പദ്ധതിയുടെ വട്ടംകുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു


എടപ്പാൾ:സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും വട്ടംകുളം ഗ്രാമപഞ്ചായത്തും കൂടി നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയുടെ വട്ടംകുളം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വട്ടംകുളം പന്തലാംകുന്ന് അംഗനവാടിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ കുട്ടികൾക്ക് പാല് നൽകി നിർവഹിച്ചു.കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും സുസ്ഥിരവികസനം ലക്ഷ്യം കൈവരിക്കുന്നതിനും പോഷകബാല്യം പദ്ധതി ഉപകാരപ്പെടുമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ടു ദിവസം മുട്ടയും നൽകുന്നതാണ് പദ്ധതി. പഞ്ചായത്തിനകത്തെ 32 അംഗനവാടിയിലും ഇന്ന് പദ്ധതിക്ക് തുടക്കം കുറിച്ചു.വാർഡ് മെമ്പർ എം എ നജീബ് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ കൃഷണേന്ദു, ഹരിത കർമ്മ സേന കോർഡിനേറ്റർ ഹാരിസ് മൂതൂർ എന്നിവർ സംസാരിച്ചു. അംഗനവാടി ടീച്ചർ നന്ദിയും പറഞ്ഞു.