19 April 2024 Friday

പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ, മൂന്ന് പേ‍ര്‍ ഒളിവിൽ

ckmnews

കൊല്ലം: പൊട്ടറ്റോ ചിപ്സ് നൽകാത്തതിന് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ക്രൂരമായി മ‍ര്‍ദ്ദിച്ചവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ മൂന്ന് പേ‍ര്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മ‍ര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ്  ആക്രമണത്തിന് ഇരയായ നീലകണ്ഠൻ പറയുന്നത്.