20 April 2024 Saturday

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ckmnews

അണക്കര : ഇടുക്കി അണക്കരക്ക് സമീപം ചെല്ലാ‍ർ കോവിലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒന്നാം മൈൽ സ്വദേശി ഇടപ്പാടിയിൽ തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെ വണ്ടൻമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു.


ചെല്ലാ‍ർകോവിലിലെ വീട്ടിൽ വച്ചാണ് രാഹുൽ സുഹൃത്തായ ഷാജിയെ കൊലപ്പെടുത്തിയത്. അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവാണ്. ഇന്നലെ രാവിലെ മുതൽ മറ്റൊരു സുഹൃത്തിനൊപ്പം ഇരുവരും മദ്യപിച്ചു. 


ഉച്ചയോടെ ഒപ്പമുണ്ടായിരുന്നയാൾ വീട്ടിലേക്ക് പോയി. ഇതിനു ശേഷമാണ് ഇരുവരും തമ്മിൽ ത‍‍ർക്കമുണ്ടാകുകയും രാഹുൽ വിറകു കമ്പുകൊണ്ട് ഷാജിയെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.ഇരുവരും തമ്മിൽ മുമ്പും ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഷാജി രാഹുലിനെ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.