19 April 2024 Friday

ജഹനാര മുഗൾ രാജകുമാരിയുടെ ആത്മകഥ ചർച്ച ചെയ്തു.

ckmnews

ജഹനാര മുഗൾ രാജകുമാരിയുടെ ആത്മകഥ ചർച്ച ചെയ്തു.


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയാണ് ചർച്ച ചെയ്തത്.ഭാരതത്തിൻ്റെ ഹൃദയാരാമത്തിൽ വിടർന്ന് പരിലസിക്കും മുമ്പേ കാരാഗൃഹത്തിൽ പൊഴിഞ്ഞ് വീണ അശ്രുപുഷ്പമാണ് മുഗ ൾ സമ്രാട്ട് ഷാജഹാൻ്റെ മൂത്ത മകൾ ജഹനാര ബീഗം രാജകുമാരി എന്ന് സോമൻ ചെമ്പ്രേത്ത് ചർച്ചയുടെ ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഗ്രന്ഥശാലയുടെ പ്രസിഡണ്ട് എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി. പ്രതിവാര പുസ്തക ചർച്ചയിൽ നൂറ്റി നാലാമത്തെ പുസ്തകമാണ് ജഹനാര.ഇസ്ഹാഖ് ഒതളൂർ ചന്ദ്രിക രാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.