29 March 2024 Friday

അയ്യൂബി സ്കൂള്‍;പത്ത് നൂതന പദ്ധതികള്‍ക്ക് തുടക്കമായി

ckmnews

അയ്യൂബി സ്കൂള്‍;പത്ത് നൂതന പദ്ധതികള്‍ക്ക് തുടക്കമായി


പടിഞ്ഞാറങ്ങാടി:സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്കൂളില്‍ പത്ത് നൂതന പദ്ധതികളുടെ ഗ്രാന്‍റ് ലോഞ്ചിംഗ്  സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. പുതിയ കാലത്തെ വിദ്യാഭ്യാസ, സാങ്കേതിക, തൊഴില്‍ സാധ്യതകളിൽ വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഇന്ന് ഉച്ചക്ക് 2മണിക്ക്

അയ്യൂബി എജ്യുസിറ്റിയിൽ വെച്ച് നടന്ന പ്രോഗ്രാലായിരുന്നു പദ്ധതികളുടെ ഔപചാരിക ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്‌.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കോഡിംഗ്, സ്കൂള്‍ ആപ്പ്,അക്കാദമിക്ക് എക്സലന്‍സിനു വേണ്ടിയുളള നൂതന പ്രോഗ്രാം, മാർഷ്യല്‍ ആര്‍ട്സ്, സ്പോര്‍ട്സ് അക്കാദമി, ഗെയിംസ് ട്രൈനിംഗ്, സ്പീക്ക് മാസ്റ്റേഴ്സ് ക്ലബ്ബ്, ക്രിയേറ്റീവ് സ്കൂള്‍,സൂപ്പര്‍ ഇംഗ്ലീഷ് എന്നീ പത്തിന പദ്ധതികളുടെ ലോഞ്ചിംഗ് ആണ് മന്ത്രി നിര്‍വ്വഹിച്ചത്‌.ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന എമര്‍ജിംഗ് അയ്യൂബി എന്ന കാമ്പയിനിന്‍റെ ഔദ്യോകിക ഉദ്ഘാടന കര്‍മ്മം കൂടിയായിരുന്നു മന്ത്രി നിർവഹിച്ചത്. സി ബി എസ് ഇ പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ പത്തൊൻപത്  വിദ്യാർഥികളെയും ഫസ്റ്റ് ക്ലാസ് നേടിയ പന്ത്രണ്ട് വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പന്ത്രണ്ട്  അയ്യൂബി പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. എജ്യുസിറ്റി പ്രിസിഡന്‍റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍,സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി,പ്രിന്‍സിപ്പല്‍ എ.പി അഷ്റഫ്, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍,വാര്‍ഡ് മെമ്പര്‍മാര്‍ മുഹമ്മദ് ഫവാസ്, അബുട്ടി, എന്നിവര്‍ സംബന്ധിച്ചു.