20 April 2024 Saturday

ചമ്മന്നൂരിൽ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താന്നു; വീട് അപകടാവസ്ഥയിൽ

ckmnews

ചമ്മന്നൂരിൽ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താന്നു; വീട് അപകടാവസ്ഥയിൽ


പുന്നയൂർക്കുളം:തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിൽ വീടിനോട് ചേർന്നുള്ള കിണറിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. പുന്നയൂർക്കുളം പഞ്ചായത്തിലെ എട്ടാം വാർഡ് ചെമ്മന്നൂർ ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന വലിയ പറമ്പിൽ സുകുമാരന്റെ വീടിനോട് ചേർന്ന കിണറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ വീടും അപകടാവസ്ഥയിലായി ഏതു നിമിഷവും ബാക്കി ഭാഗങ്ങൾ കൂടി അടർന്ന് വീടിന്റെ തറ ഇളക്കി പോകാവുന്ന അവസ്ഥയിലാണ്.  തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ മഴയിൽ  ചുറ്റുമതിൽ ഇല്ലാത്ത കിണറിന്റെ ഒരു വശം ഇടിഞ് വീണത്. കുട്ടികൾ ഉൾപ്പെടെ  നാലങ്ക കുടുംബം താമസിക്കുന്ന വീടിന്റെ കിണറിനോട് ചേർന്ന് വശം  ശക്തമായ മഴയിൽ ഇടിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് വീട്ടുകാർ. സമീപവാസികൾ ഉൾപ്പെടെ  കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നതും ഈ കിണറിനെയാണ്. കിണർ ഇടിഞ്ഞതോടെ വെള്ളമെടുക്കാനും പോകാൻ കഴിയാതായി. പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു.