24 April 2024 Wednesday

കടകളിലേക്ക് വെള്ളം കയറുന്നു:യു.ഡി.എഫ് നേതാക്കൾ പരാതി നൽകി.

ckmnews

കടകളിലേക്ക് വെള്ളം കയറുന്നു:യു.ഡി.എഫ് നേതാക്കൾ പരാതി നൽകി.


എടപ്പാൾ:പൊന്നാനി താലൂക്കിലെ പ്രധാനപെട്ട പട്ടണമായ എടപ്പാളിൽ ഒരുമഴ പെയ്താൽ ഇരുവശങ്ങളിലെയും കടയിലേക്ക് വെള്ളം കയറി ദുരിതപൂർണമായ അവസ്ഥയാണ് ഉള്ളതെന്നും കച്ചവടസ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായു ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ പരാതി നൽകി.പൊന്നാനി തഹസീൽദാർക്കും ഡെപ്യൂട്ടി കളക്ടർക്കും യുഡിഫ് തവനൂർ നിയോജകമണ്ഡലം ചെയർമാൻ സുരേഷ് പൊല്പാക്കര,കൺവീനർ ഇബ്രാഹിം മുതൂർ എന്നിവരാണ് നേരിട്ട് പരാതി നൽകിയത്.എടപ്പാൾ മേൽപ്പാലം നിലവിൽ വന്നതോടെ റോഡ് വീതികൂട്ടിയത് ഡ്രൈനെജ് മൂടികൊണ്ടാണ്. പട്ടാമ്പി റോഡിൽ നിന്നും തൃശൂർ റോഡിൽ നിന്നും വരുന്ന മഴ വെള്ളം പൊന്നാനി റോഡിലെ താഴ്ന്ന പ്രദേശത്തെ കടയിലേക്ക് മഴ പെയ്താൽ ഒഴുകി വരുന്നതോടെ വലിയ ബുദ്ധിമുട്ട് ആണ് എടപ്പാളിൽ ഉണ്ടാവുന്നത്.ഈ പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവിശ്യപെട്ട് ജില്ലാ കളക്ടർ,പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു