19 April 2024 Friday

കൈരളി നെല്ലിശ്ശേരി കൂട്ടായ്മയുടെ സമ്മാന കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു

ckmnews

കൈരളി നെല്ലിശ്ശേരി കൂട്ടായ്മയുടെ സമ്മാന കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ്  നടന്നു


ദുബായ്:കൈരളി നെല്ലിശ്ശേരി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി നടത്തിയ സമ്മാന കൂപ്പൺ പദ്ധതി 2022 ന്റെ  നറുക്കെടുപ്പ് ഷനോജ്, നിയാസ് എന്നിവരുടെ നേതൃത്വത്തിൽ ദുബായ് ഖിസൈസ് അൽ തവാർ പാർക്കിൽ വെച്ച് നടന്നു.ഒന്നാം സമ്മാനമായ ആപ്പിൽ ഐ ഫോൺ 13, ആമിന ഏ വി (1668) നേടി.അൽ ഖാത്തം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഗിഫ്റ്റ് വൗച്ചർ പ്രോത്സാഹന സമ്മാനം യാസിഫ് ഫാൽക്കൺ ഷൂട്ടേർസ് (1192) നേടി. അൽ ഹജ്ജാൻ ഫുഡ് സ്റ്റഫ് ഖോർഫക്കാൻ സ്പോൺസർ ചെയ്ത പ്രോത്സാഹന സമ്മാനങ്ങൾ സജി (1252), ഹയ റനീം (1163), ഷജിൻ (1203) എന്നിവരും കരസ്ഥമാക്കി. സീനിയർ മെമ്പർമാരായ അബ്ദുൽ ഗഫൂർ, റിയാസ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ, ഷാനവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.