20 April 2024 Saturday

'പോഷക ബാല്യം'കോക്കൂർ അങ്കണവാടിയിലും തുടക്കമായി

ckmnews

'പോഷക ബാല്യം'കോക്കൂർ അങ്കണവാടിയിലും തുടക്കമായി


ചങ്ങരംകുളം:അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും,പാലും നൽകുന്ന സർക്കാരിന്റെ പുതിയ പോഷകാഹാരപദ്ധതി കോക്കൂർ ഇരിപത്തി ഒന്നാം നമ്പർ അങ്കണവാടിയിലും ആരംഭിച്ചു.പദ്ധതിയുടെ ഔപചാരിക ഉൽഘാടനം ബ്ലോക്ക് മെമ്പർ റീസ പ്രകാശ് നിർവ്വഹിച്ചു.അങ്കണവാടി വെൽഫെയർ കമ്മറ്റി കൺവീനർ ഇ.വി മുജീബ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കമ്മിറ്റി അംഗങ്ങളായ ആയിശ ഹസ്സൻ, കെ.വി മുഹമ്മദ് മൗലവി, സീനത്ത് കോക്കൂർ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.കദീജ ടീച്ചർ സ്വാഗതവും ഫസീല ഷെഹീർ നന്ദിയും പറഞ്ഞു.