19 April 2024 Friday

ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു

ckmnews

ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു


പെരുമ്പിലാവ് :പ്രകൃതി സംരക്ഷണസംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയും അക്കിക്കാവ്

പി.എസ്.എം ഡെന്റൽ കോളേജും സംയുക്തമായി  ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.പി എസ് എം ഡെന്റൽ കോളേജിൽ നിന്ന് ആരംഭിച്ച റാലിയുടെ ഉദ്ഘാടനം കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസർ ടി.എ സജീഷ് കുമാർ നിർവഹിച്ചു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മറ്റിയംഗം സന്തോഷ് മാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ചെയർമാൻ ഡോ.മുഹമ്മദ് ഹാജി മുഖ്യാതിഥിയായി.തുടർന്ന് പെരുമ്പിലാവ് സെൻററിൽ നടന്ന സമാപന റാലിയുടെ  ഉദ്ഘാടനം ഡോ. റസൽ റിയാസ് നിർവഹിച്ചു.പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് കടവല്ലൂർ,ശങ്കരനാരായണൻ,യൂത്ത് വിങ് സെക്രട്ടറി എൻ.എം വിഷ്ണു, കോളേജ് പ്രതിനിധികളായ ഡോ.വിനോദ് കുമാർ,ജയലാൽ കോളേജ് വിദ്യാർത്ഥികൾ

 തുടങ്ങിയവർ പങ്കെടുത്തു.