18 April 2024 Thursday

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​ടു​ത്ത നാ​ലു ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര​മ​ഴ​; ഇന്ന് ഓറഞ്ച് അലർട്ട്, നാളെയും മറ്റന്നാളും റെഡ് അലർട്ട്; നാടുകാണി ചുരത്തിൽ രാത്രിയിലെ യാത്രക്ക് നിരോധനം;

ckmnews

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​ടു​ത്ത നാ​ലു ദി​വ​സ​ങ്ങ​ളി​ല്‍ പ്രതീക്ഷിക്കുന്നത് അ​തി​തീ​വ്ര​മ​ഴ​. സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് റെ​ഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം വി​ളി​ച്ചു ക​ള​ക്ട​ര്‍ ജാഗ്രതാ നിർദേശം നൽകി.


ഇ​ന്നു ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടു​മാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ ജി​ല്ല​യി​ലെ​യും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും മ​ഴ​ക്കെ​ടു​തി​ക​ള്‍ വി​ല​യി​രു​ത്താ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍​ട്ടും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ക്വാ​റി​യിം​ഗ്, മൈ​നിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധി​ച്ച​താ​യി ക​ള​ക്ട​ര്‍. റെ​ഡ് അ​ല​ര്‍​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ (മൂ​ന്ന്, നാ​ല്) രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ നാ​ടു​കാ​ണി​ചു​രം പാ​ത​യി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു.


അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍, മ​ല​യോ​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍, ഹൈ ​ഹ​സാ​ര്‍​ഡ്, മോ​ര്‍​ഡ​റേ​റ്റ് ഹ​സാ​ര്‍​ഡ് സോ​ണു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചി​ട്ടു​ണ്ട്.


ജി​ല്ല​യി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 204.5 മി​ല്ലി​മീ​റ്റ​ര്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച മ​ല​യോ​രപ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.