25 April 2024 Thursday

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് എസ് ഡി പി ഐ ഉപഹാരം നൽകി

ckmnews



ചങ്ങരംകുളം :എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് എസ് ഡി പി ഐ ആലംകോട് ബ്രാഞ്ച് കമ്മറ്റി ഉപഹാരം നൽകി.

മഹാമാരിക്കിടയിൽ പഠനം പ്രതിസന്ധിയിലായ ഘട്ടത്തിലും അതിനെ അതിജീവിച്ചു വൻ വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പാർട്ടി പ്രത്യേകം അഭിനന്ദിച്ചു. 

എസ് ഡി പി ഐ എടപ്പാൾ മേഖല കമ്മറ്റി ജോയിന്റ് സെക്രട്ടറി ഹസൻ ചിയ്യാനൂർ,ആലംകോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ആലംകോട്, ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദലി പള്ളിത്താഴത്, സെക്രട്ടറി സി പി മുനീർ, വൈസ് പ്രസിഡന്റ്‌ ഇ വി മജീദ്, ജോയിന്റ് സെക്രട്ടറി റഫീഖ്,ഹുസൈൻ ചിയ്യാനൂർ, അഷ്‌റഫ്‌ ആലംകോട്, റസാഖ് കിളിയിൽ, റയീസ്, സബാഹുദ്ധീൻ, വി പി അബ്ദുൽഖാദർ എന്നിവർ നേതൃത്വംനൽകി.