20 April 2024 Saturday

കനത്ത മഴ: സ്രായിക്കടവ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞു വീണു വൈദ്യുതി മുടങ്ങി പാവിട്ടപ്പുറത്ത് മരം മുറിഞ്ഞുവീണു

ckmnews

കനത്ത മഴ: സ്രായിക്കടവ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞു വീണു വൈദ്യുതി മുടങ്ങി


പാവിട്ടപ്പുറത്ത് മരം മുറിഞ്ഞുവീണു


ചങ്ങരംകുളം:കനത്ത മഴയിൽ സ്രായിക്കടവ് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞു വീണു വൈദ്യുതി മുടങ്ങി.മെയിൻ ലൈൻ പോസ്റ്റാണ് മുറിഞ്ഞ് വീണത്.മാറഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്.അപകടത്തെ തുടർന്ന് മൂന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി.പാവിട്ടപ്പുറം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി ഗതാഗതം സുഖമമാക്കി