24 April 2024 Wednesday

കനത്ത മഴ ചങ്ങരംകുളത്ത് പലയിടത്തും വെള്ളപ്പൊക്കം

ckmnews

കനത്ത മഴ ചങ്ങരംകുളത്ത് പലയിടത്തും വെള്ളപ്പൊക്കം


ചങ്ങരംകുളം:മഴ കനത്തതോടെ ചങ്ങരംകുളം മേഖലയിൽ  പലയിടത്തും വെള്ളം കയറി.സംസ്ഥാന പാതയോരങ്ങളിലെ പല കെട്ടിടങ്ങൾക്കുള്ളിലേക്കും വെള്ളം കയറിയിട്ടുണ്ട്.ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ വെള്ളം കയറിയത് മൂലം ഏറെ നേരം ഇവിടേക്കുള്ള യാത്ര തടസപ്പെട്ടു.ഹൈവേയോരത്തെ മലബാർ ട്രേഡേഴ്സിലും വെള്ളം കയറി.പാതയോരങ്ങളിൽവെള്ളക്കെട്ടും രൂൂക്ഷമാണ്.പ്രദേശത്തെ പല റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്.വൈകുന്നേരത്തോടെ പ്രദേശത്ത് നിർത്താതെ പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്